Sthuthi geetham paadi pukazhthidunnen

Malayalam Hymn

Sthuthi geetham paadi pukazhthidunnen

Sthuthi geetham paadi pukazhthidunnen lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെ ദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ 1 അവനെന്റെ രക്ഷകൻ അവനെനിക്കുള്ളോൻ ബലമുള്ള ഗോപുരം ആപത്തിൽ സങ്കേതം അവന്റെ ചാരെ ഓടിയണഞ്ഞവർ- ക്കാശ്വാസമനുദിനവും 2 അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കി അനന്തസന്തോഷമെന്നകമേ തന്നരുളി ഹാ ദിവ്യതേജസ്സിനഭിഷേകത്താലെന്നെ ജയത്തോടെ നടത്തിടുന്നു 3 അനുദിനം ഭാരങ്ങളവൻ ചുമന്നീടുന്നു അനവധി നന്മകൾ അളവെന്യേ തരുന്നു അവനെൻ ഉപനിധി അവസാനത്തോളവും കാക്കുവാൻ ശക്തനല്ലോ 4 എതിരുകൾ വളരെ സഖികളിലധികം വഴിയതിദൂരം ബഹുവിധ തടസ്സം പരിഭ്രമിക്കുന്നില്ല മന്നവനേശു എന്നഭയം 5 മരണത്തേ ജയിച്ചവനുയരത്തിലുണ്ട് അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട് ആ വീട്ടിലെന്നെ ചേർത്തീടുവാൻ മണവാളൻ വന്നീടുമേ - വേഗം

Related Songs