Malayalam Hymn
Sthuthi geetham paduka naam
Sthuthi geetham paduka naam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്തുതിഗീതം പാടുക നാം
ഉയർത്തുക ജയനാമം
1 സ്തുതിക്കു യോഗ്യനവൻ സർവ്വശക്തൻ യഹോവയവൻ
നമ്മെ സ്നേഹിച്ചു നമ്മെ വീണ്ടെടുത്തു
സ്വന്തജനമായ് തീർത്തതിനാൽ
2 രോഗിക്കു വൈദ്യനവൻ സർവ്വശക്തൻ യഹോവയവൻ
സൗഖ്യം നൽകി താൻ ശക്തിയേകിടും
എന്നും ആശ്വാസം പകരുമവൻ
3 സേനകളിൻ നായകൻ സർവ്വശക്തൻ യഹോവയവൻ
അവൻ മുമ്പിലും അവൻ പിമ്പിലും
നമ്മെ ജയത്തോടെ നടത്തിടുമേ
4 രാജാധിരാജനവൻ സർവ്വശക്തൻ യഹോവയവൻ
സ്തുതിസ്തോത്രവും എല്ലാ പുകഴ്ചയും
അവനെന്നെന്നും ആമേൻ