Sthuthiganangal paduka naam

Malayalam Hymn

Sthuthiganangal paduka naam

Sthuthiganangal paduka naam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിഗാനങ്ങൾ പാടുക നാം തിരു നാമം കൊണ്ടാടുക നാം യേശുതാൻ നല്ലവൻ വല്ലഭൻ(2) 1 ഇല്ല തന്നെപ്പോൽ വേറെയൊരു നല്ലവൻ എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനായവൻ മല്ലനാം പിശാചിനെ തകർത്തവൻ;- 2 എന്റെ കണ്ണിനെ കണ്ണു-നീരിൽനിന്നും താൻ എന്റെ കാലിനെ വീഴ്ചയെന്യേ രക്ഷിച്ചു പ്രാണനെ പാതാളത്തിൽ നിന്നുമേ;- 3 കന്മലയും വൻകോട്ടയും സങ്കേതവും മുന്മഴയും പിന്മഴയും നൽകുന്നോൻ ഡംഭിയേ ദൂരവെ കാണുന്നോൻ;- 4 സർവ്വജനവും കാൺകെ ഞാനെൻ നേർച്ചയെ ഉർവ്വിനാഥൻ തൻ സന്നിധിയിലർപ്പിക്കും സർവ്വവും നന്മയ്ക്കായ് താൻ ചെയ്കയാൽ 5 ഇത്രയും നൽ ഉത്തമനാം യേശുവേ എത്രയോ വാഞ്ഛിച്ചു അങ്ങേ കാണുവാൻ മാത്രയും വൈകാതെ നീ വരുമോ;-

Related Songs