Malayalam Hymn
Aduthidunnu naam aduthidunnu praana
Aduthidunnu naam aduthidunnu praana lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 അടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണ
പ്രിയന്റെ നാടിനോടടുത്തിടുന്നു (2)
ഇഹത്തിലെ ദുരിതങ്ങൾ തീർന്നു നാം
പ്രിയന്റെ നാടിനോടേറ്റവും അടുത്തിടുന്നു (2)
2 കലങ്ങിടല്ലേ ഉള്ളം പതറിടല്ലേ ഞാൻ
വീടൊരുക്കാനായി പോയിടുന്നു (2)
വിശ്വസിപ്പിൻ നിങ്ങൾ എന്നിലും പിതാവിലും
ചേർത്തിടാം ഞാൻ സ്വ൪ഗേഹമതിൽ (2);-
3 കഷ്ടമുണ്ടീലോകേ ധൈര്യമായിടുവിൻ
ലോകത്തെ ജയിച്ചവൻ അരുളിടുന്നു (2)
കഷ്ട്മില്ലാത്തൊരു രാജ്യം ഭരിപ്പാനയ്
വീണ്ടും വരും താൻ വേഗം വരും (2);-
4 ലാഭമായി തീർത്തിടും നഷ്ട്ങ്ങളെയെല്ലാം
നൃത്തമായി തീർക്കും വിലാപങ്ങളും (2)
ഈ ലോകേ നിത്യം നാം നിന്ദിതരാകിലും
സ്വർലോകേ വാണിടും വന്ദിതരായ് (2);-