Malayalam Hymn
Athi vegam naam pokum
Athi vegam naam pokum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അതി വേഗം നാം പോകും
നൊടി നേരം നാം കൂടും
പരനേശുവെ നേരിൽ കണ്ടീടും
ആ ..ആ ..ആ ...ഓ ..ഓ ..ഓ...
കൂടാരമാകുമെൻ ഈ ഗേഹം മാറിടും
വിൺഗേഹം പൂകിടും സ്വർഗേഹേ വാണീടും
അതിവേഗം തീർന്നിടും പാരിലിൻ നാൾകളും
അതിമോദമേകിടും പരലോക വാസവും
മൺമയമാകുമീ ഈ ലോക വാസമോ
യോഗ്യമല്ലേതുമി പരദേശ വാസവും
പരനെനിക്കേകിടും അതി ശോഭയേറിടും
പുത്തനെറുശലേം നോക്കി ഞാൻ പാർത്തിടും
പ്രിയനേശു രാജനിൻ കൂടെ ഞാൻ വാണീടും
ആനന്ദമേറുമെൻ സ്വർലോക വാസവും
ആശ്വസിപ്പിച്ചിടും മാർവ്വതിൽ ചാരിടും
സ്തുതി സ്തോത്രമേകിടും അവിടേതു നേരവും