Malayalam Hymn
Appa nee vegam - Ninnod Cheruvan
Appa nee vegam - Ninnod Cheruvan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അപ്പാ നീ വേഗം വന്നീടണേ
ഇദ്ധരയിലെന്നെ ചേർത്തിടുവാൻ (2)
ഈ ലോകം തരും ക്ലേശങ്ങളാൽ
എന്നുള്ളം വിങ്ങീടുന്നപ്പാ (2)
യേശുവേ എൻ പ്രാണപ്രിയാ..
ആരാധിക്കും ഞാൻ അങ്ങേ സ്തുതിക്കും (2)
ഓടിയിട്ടും എല്ലാം നേടിയിട്ടും
ശുന്യനായി ഞാൻ നിന്നിടുമ്പോൾ (2)
മരുഭൂമിയിൽ കൊടും വെയിലേറ്റു
ഞാൻ ഇഹേ വീണിടാതെ എന്നെ താങ്ങണേ (2)
യേശുവേ എൻ (2)
സ്നേഹിതരും ബന്ധു മിത്രങ്ങളും
ഏവരും എന്നെ ഏകനാക്കിടുമ്പോൾ (2)
കൃപ തോന്നി എന്നെ നിൻ സ്നേഹത്താലെന്നും
മാർവ്വോട് ചേർത്തിടണേ (2)
യേശുവേ എൻ (2)