Immanuvele nallidayaa vegam

Malayalam Hymn

Immanuvele nallidayaa vegam

Immanuvele nallidayaa vegam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇമ്മാനുവേലെ നല്ലിടയാ വേഗം വരണമെ പ്രാണപ്രിയാ; ഉഷസിലും തമസിലും ഓരോനിമിഷവും നീ മാത്രമെൻ ശരണം(2) 1 യെരുശലേമിൻ വീഥികളിൽ പാപമുണരും യാമങ്ങളിൽ കത്തുന്ന ദീപവും കൈകളിന്തി കാത്തു നിൽക്കുന്നു കന്യകമാർ;- ഇമ്മാനു... 2 കാഹളനാദം മുഴങ്ങീടുമേ കല്ലറ വാതിൽ തുറന്നീടുമേ കർത്താവിൻ നാമത്തിൽ മൺമറഞ്ഞോരെല്ലാം അക്ഷയരായങ്ങുയർത്തിടുമേ;- ഇമ്മാനു... 3 സ്വർണ്ണചിറകുള്ള മാലാഖമാർ സ്വർഗ്ഗീയ ഗാനങ്ങൾ പാടിടുമ്പോൾ ഞാനെന്റെ കാന്തനാം യേശുവോടു ചേർന്നു ഹല്ലേലുയ്യാ ഗീതം പാടിടും;- ഇമ്മാനു...

Related Songs