Cherume vegam cherume ente

Malayalam Hymn

Cherume vegam cherume ente

Cherume vegam cherume ente lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ വാസത്തിൽ 1 ആയുസ്സിൽ കണ്ടിട്ടില്ലാത്ത കാഴ്ചകണ്ടു ഞാൻ ആനന്ദിച്ചിടാൻ എന്നു ഞാൻ പോയി ചേർന്നിടുമെന്റെ താതന്റെ നിത്യരാജ്യത്തിൽ 2 സ്വർഗ്ഗീയഭാഗ്യം ഓർക്കുന്തോറുമെൻ ഉള്ളം സന്തോഷാൽ തുള്ളുന്നു എന്നു വന്നിടും പ്രിയരക്ഷകൻ മണിയറതന്നിൽ ചേർത്തിടാൻ 3 വീണ്ടെടുത്തെന്നെ വിലയ്ക്കുകൊണ്ട പ്രിയനെ നിന്നെ കാണുവാൻ ആനന്ദമുള്ളിൽ തിങ്ങുന്നു പ്രേമമേറുന്നു പ്രാണവല്ലഭാ 4 ചങ്കുതുറന്നു എന്നെ തേടിയ ദൈവത്തിൻ എകജാതനെ പങ്കം അകറ്റീ നിന്നിൽ ചേർക്കുവാൻ തോന്നിയ കൃപ എത്രമേൽ 5 അല്ലൽ തീർന്നു ഞാൻ നിന്നിൽ ചേരുവാൻ വല്ലഭാ കൊതിച്ചീടുന്നേ ഉല്ലാസം പൂണ്ടൂ മുത്തം ചെയ്യുവാൻ എത്രനാൾ പാർത്തിടേണമോ 6 ഈ മരുഭൂവിലെ വാസത്താലുള്ളം നീറുന്നു പ്രിയനാഥനെ എന്നു വന്നെന്റെ ആകുലം തീർത്തു തങ്ക മാർവ്വതിൽ ചേർക്കുമോ 7 സ്വർഗ്ഗീയദൂതഗണത്തോടൊത്തു ഗാനങ്ങൾ നിത്യം പാടുവാൻ സന്തതം കൊതിച്ചീടുന്നേ എന്റെ പ്രത്യാശ വർദ്ധിച്ചീടുന്നേൻ 8 എന്തു താമസം വരുവാൻ മമ കാന്തനെ ശാരോൻ പുഷ്പമേ വെന്തുരുകുന്നു എന്റെ മാനസം അന്തികേവന്നണഞ്ഞീടാൻ 9 കാഹളം ധ്വനിച്ചീടുമേ തൻ വിശുദ്ധന്മാരെ ചേർക്കുവാൻ ചേരുമേ വേഗം ചേരുമേ ഞാനും പാടുമേ നിത്യം ഗീതങ്ങൾ

Related Songs