Malayalam Hymn
Anupamanaayoru nallidayaa
Anupamanaayoru nallidayaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അനുപമനായൊരു നല്ലിടയാ
അനവദ്യ സ്നേഹത്തിൻ ഉറവിടമേ
അനന്യനായൊരു പരിപാലകാ
നീയല്ലാതില്ലൊരു നല്ലിടയൻ (2)
1 മുറ്റുമെന്നാവശ്യം അറിയുന്നെൻ നാഥൻ
മുട്ടില്ലെനിക്കിന്നു നീയുള്ളതാൽ (2)
ജീവന്റെ നിർഝരി തീർത്ഥമതേകി
നടത്തിടുമവനെന്റെ പരിപാലകൻ;-
2 കൂരിരുൾ തിങ്ങിയ ജീവിതപാതയിൽ
താളടിയാകാതെ നടത്തിടും താൻ (2)
അന്തമില്ലാത്ത തൻ കരുണയിൻ കിരണങ്ങൾ
പൊൻപ്രഭ വീശി നയിച്ചിടുമേ;-
3 വേദനയാൽ മുറ്റും തളർന്നിടുന്നേരം
ആശ്വാസമരുളിടും തിരുകരത്താൽ (2)
മാർവിൽ താൻ അണച്ചിടും മഹത്വത്തിൽ ചേർത്തിടും
ദീർഘകാലം താതൻ സന്നിധിയിൽ;-