Vazhthedume vazhthedume immanuvele

Malayalam Hymn

Vazhthedume vazhthedume immanuvele

Vazhthedume vazhthedume immanuvele lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെ എൻ ജീവകാലേ ഈ ക്ഷോണിതലെ 1 ദൂതർ സ്തുതിക്കും നാകവല്ലഭൻ പിറന്നു ഗോശാലയിൽ ബന്ധമഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാൽ ഇന്നുമെന്നും നന്നായ് സ്തുതിക്കും നാഥൻ യേശുവേ ഞാൻ ഈ ധരയിൽ;- 2 പാപക്കടലിൽ ശാപക്കുഴിയിൽ പിടഞ്ഞു നീന്തീടവേ പാപമകറ്റി ശാപം നീക്കി മാർവ്വിലണച്ചവനെ കഷ്ടം നഷ്ടം സർവ്വം ഏറ്റു നിൻ പിൻപേ നിൻ ദാസർ നടന്നീടാമേ;- 3 ശത്രു തന്നുടെ അഗ്നിശരങ്ങൾ തൊടുത്തുവിട്ടീടുകിൽ നിന്നായുധങ്ങൾ കാത്തിടുമെന്നെ പൊന്നുനായകനെ രക്ഷ സത്യം നീതി ചാർത്തി നീ ശക്തനാക്കിടും സേനാനായകാ;- 4 വാനമുകളിൽ ദൂതസംഘമായ് നാഥൻ വരുമളവിൽ ലോകം വിറയ്ക്കും ലോകർ ഭ്രമിക്കും ഞാനന്നാർത്തീടുമേ നോക്കി നോക്കി കൺകൾ മങ്ങുന്നേ എപ്പോൾ വന്നീടും എൻ പ്രാണപ്രിയാ;-

Related Songs