Swargeeya theevandi vegam pokum vandi

Malayalam Hymn

Swargeeya theevandi vegam pokum vandi

Swargeeya theevandi vegam pokum vandi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്വർഗ്ഗീയ തീവണ്ടി വേഗം പോകും വണ്ടി സുന്ദരമാം പുരി നല്ലൊരു ദേശം അങ്ങകലേകും വണ്ടി. സ്വർഗ്ഗീയ… 1 രക്ഷയെന്നൊരു ടിക്കറ്റില്ലാതെ without യാത്രയില്ല കിട്ടിയ ടിക്കറ്റ് നഷ്ടപ്പെട്ടാൽ വിലയ്ക്കു വേറെയില്ല(2) എൻജിൻ ഡ്രൈവറേശു T T R ഉം ഇല്ല(2) കൈക്കൂലിക്ക് ആളും ഇല്ല യാത്ര സുഖമല്ലോ;- 2 ടിക്കറ്റെവിടെ കിട്ടും എന്നും നീയും അന്വേഷിച്ചാൽ കാൽവറിയെന്നൊരു ബുക്കിംഗ് ഓഫീസ് ഗോൽഗോഥായിലുണ്ട്(2) ഏജന്റ് ആരുമില്ല യേശു മാത്രം ഉണ്ട്(2) അവന് എല്ലാം ഹൃദയം നല്കിൽ ടിക്കറ്റ് തന്നീടുമെ;- 8 വാനമണ്ഡല സ്റ്റേഷൻ താണ്ടി നൊടിയിടയിൽ നാം പോകും ബലവാൻമാരാം ദൂതർ കാവൽ ബോഗിലാകെയുണ്ട്(2) പോക്കറ്റടിയും ഇല്ല കൊള്ളക്കാരും ഇല്ല(2) പുത്തൻ സ്റ്റേഷൻ അങ്ങകലെ നീ കാണാൻ വരികില്ലേ;- 4 മദ്ധ്യാകാശ സ്റ്റേഷൻ തന്നിൽ സൈറൺ നീട്ടി വിളിക്കും മന്നിൽ നിന്നും തന്റെ വിശുദ്ധർ മന്നനെ എതിരേൽപ്പാനായ് (2) കാലമേറെയില്ല, പ്രഭാതമാഗതമായ് (2) വീണ്ടെടുപ്പിൻ ടിക്കറ്റിപ്പോൾ നേടികൊള്ളുക വേഗം;-

Related Songs