Vittu pirinju naam pokum

Malayalam Hymn

Vittu pirinju naam pokum

Vittu pirinju naam pokum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിട്ടു പിരിഞ്ഞു നാം പോകും യേശുവിൻ സന്നിധി ചേരും മണ്ണിൽ മറഞ്ഞതാം പ്രിയരേ നാം ഇനി സ്വർഗ്ഗീയ തീരത്തു കാണും (2) കണ്ടീടുമേ... പ്രീയൻ മുഖം ചേർന്നീടുമേ... ഭാഗ്യനാട്ടിൽ (2) 1 അല്പകാലം മാത്രം മണ്ണിൽ നിത്യമാം വാസമോ വിണ്ണിൽ മുത്തിനാൽ നിർമ്മിതം പന്ത്രണ്ട് ഗോപുരം സ്വർഗ്ഗീയ പാർപ്പിടം രമ്യം (2) (കണ്ടീടുമേ പ്രീയൻ) 2 കഷ്ടങ്ങൾ ഏറി വന്നാലും നഷ്ടങ്ങൾ ഏറി വന്നാലും കഷ്ടങ്ങൾ ഏറ്റ എൻ യേശുവിൻ മാർവ്വതിൽ എന്നും എനിക്കുണ്ട് അഭയം (2) (കണ്ടീടുമേ പ്രീയൻ) 3 കാഹളത്തിൻ നാദം കേൾക്കും ശുദ്ധർ ഒന്നാകെ ഉയർക്കും മണ്ണാകും ഈ ദേഹം തേജസ്സാൽ മിന്നുമ്പോൾ എൻ പ്രീയൻ എൻ പേർ വിളിക്കും (2) (കണ്ടീടുമേ പ്രീയൻ)

Related Songs