Sthothra geetham paaduka nee maname

Malayalam Hymn

Sthothra geetham paaduka nee maname

Sthothra geetham paaduka nee maname lyrics · Malayalam Christian Song · Video

The Hymnal
Key of B
0 plays
WhatsApp

Lyrics

സ്തോത്ര ഗീതം പാടുക നീ മനമേ കർത്തൻ ജയം നൽകിടും നിശ്ചയമേ 1 താഴ്ചയിൽ എന്നെ ഓർത്തവനേ വീഴ്ചയെന്നിയെ കാത്തവനെ കാഴ്ചയാലല്ല വിശ്വാസത്താലെ വാഴ്ചയേകി നിത്യം ചേർത്തവനെ;- സ്തോത്ര... 2 ശത്രുവിൻ തല തകർത്തവനെ മാത്രയിൽ ജയം തന്നവനെ ശത്രു മുമ്പാകെ മേശയൊരുക്കും മിത്രനാം യേശുവേ സ്തുതിമനമേ;- സ്തോത്ര... 3 കഷ്ടവും മഹാശാസനയും നിന്ദയുമുള്ള ദിനവുമിതേ ഉള്ളം കലക്കും കള്ള സഹോദരർ ഭള്ളുര ചെയ്യുകിലെന്തു ഭയം;- സ്തോത്ര... 4 ഒന്നിലും പതറീടരുതേ കണ്ണീരിൻ വഴി പോയിടിലും മന്നരിൽ മന്നവൻ നമ്മോടു (നിന്നോടു) കൂടെ എന്നുമവൻ നിന്നെ വഴിനടത്തും;- സ്തോത്ര... 5 പാറയിൽ നിന്നു തേൻ പൊഴിയും ജീവനീരിൽ നിന്നും കുടിക്കും മരുഭൂപ്രയാണം കഴിയും വരെയും മറയ്ക്കുമവൻ നിന്നെ ചിറകടിയിൽ;- സ്തോത്ര... 6 ആശിച്ച ദേശം കാണുകയായ് ക്ലേശമഖിലവും നീങ്ങുകയായ് യേശു മണാളൻ ചേർത്തിടും വേഗം ശോഭിത മണവാട്ടിയായ നമ്മെ;- സ്തോത്ര...

Related Songs