Padidaam sthothra samgeetham

Malayalam Hymn

Padidaam sthothra samgeetham

Padidaam sthothra samgeetham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാടിടാം സ്തോത്ര സംഗീതം പാവനാത്മ നിറവാൽ ഏകിടും എന്നാത്മനാഥനെന്നും ആത്മാവിൻ നൽവരങ്ങൾ തൻകൃപ എന്നും നിറച്ചിടുവാൻ തന്നാത്മാവിന്നുള്ളിൽ വസിച്ചിടുവാൻ പുതുജീവനുൾക്കൊണ്ടൊളിയേകുവാനായ് സന്നിധേ അണഞ്ഞിടുന്നു ഹൃദയം നുറുങ്ങിയോർക്കാശ്രയമായ് ആശ്വാസദായകനെന്നാളുമേ അനുതാപമുൾക്കൊള്ളും ആത്മാവിനേകും അലിവോടെ തൻകൃപകൾ നൻമകളെന്നും ഞാൻ ചെയ്തിടുവാനായ് നല്ലിടയൻ പാത പിൻതുടരാം തൻ സ്നേഹദീപത്തിൻ വാഹകരായ് തൻ ഹിതം നിറവേറ്റിടാം

Related Songs