Malayalam Hymn
Valiya vaidyan chaareyaay- swarggeeya samgeetham
Valiya vaidyan chaareyaay- swarggeeya samgeetham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വലിയ വൈദ്യൻ ചാരെയായ്; ആർദ്രവാനാമെന്നേശു
വിഷാദിക്കേണ്ട കേൾക്കുവിൻ ഇമ്പമുള്ള തൻ ശബ്ദം
സ്വർഗ്ഗീയ സംഗീതം പോൽ മാനവരും പാടുന്നു
സൗഖ്യദായകനവൻ ശാന്തിയേകും യേശു
നിൻ പാപങ്ങൾ ക്ഷമിക്കും താൻ, ഓ കേൾക്കൂ ഈശൻ ശബ്ദം
വൻ കടങ്ങൾ പൊറുക്കും താൻ, വിശ്വസിക്കൂ തൻ വാക്യം
സർവ്വ മഹത്വവുമിതാ മരിച്ചുയിർത്ത നാഥന്
സ്നേഹിക്കുന്നേശു ക്രിസ്തനെ അതുല്യമാം തൻ നാമത്തെ
പാപഭയവും ശാപവും മാറിടുമേശു നാമത്തിൽ
പാവനമാം തൻ സാന്നിദ്ധ്യം ആനന്ദമെന്നാത്മാവിൽ
ഗോൽഗോത്തായിലെ കുഞ്ഞാടിൽ എൻ പാപരോഗശാന്തി
ഗിലയാദ്യസുഗന്ധ തൈലത്തിൽ വ്യാധികളേവം മാറി