Malayalam Hymn
Rogiykku vaidyan yeshuvathre
Rogiykku vaidyan yeshuvathre lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
രോഗിയ്ക്കു വൈദ്യൻ യേശുവത്രേ
ആശയും അഭയവും അവൻ തന്നെ
അവന്നരികെ ഞാൻ പോയിടുന്നു
എൻ രോഗത്തിന്നാശ്വാസം നൽകിടുമേ
രോഗിയാം എനിക്കവൻ കൂട്ടാളി
രോഗശയ്യയിലെൻ കൂടെയിരുന്ന്
ആശ്വാസം തരുന്ന തൻ പൊൻകരത്താൽ
തിരുമാർവ്വോടണച്ചെന്നെ തഴുകിടുമേ(2);- രോഗിയ്ക്കു…
വ്യാധിയിലെൻ ശയ്യ അവൻ വിരിക്കും
ശുശ്രൂഷിപ്പാ-നവൻ കൂടെയുണ്ട്
അവൻ വചനം എൻ ഔഷധങ്ങൾ
സമൃദ്ധിയാ-യവനെനിക്കേകിടുന്നു(2);- രോഗിയ്ക്കു…
കഠിനജ്വരത്താൽ വലയുന്നോരേ
വേദനയിൽകയേ താഴുവോരേ
കൈക്കുപിടിച്ചവൻ ഉയർത്തിടുമേ
നിർത്തിടും അവനെന്നെ പാറയിന്മേൽ(2);- രോഗിയ്ക്കു…
ജീവന്റെ ഉറവിടം ക്രിസ്തുവത്രെ - എന്ന രീതി