Padam navya sthothra ganangal

Malayalam Hymn

Padam navya sthothra ganangal

Padam navya sthothra ganangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാടാം നവ്യ സ്തോത്ര ഗാനങ്ങൾ വാഴ്ത്താം യാഹിൻ വൻ കൃപകളെ ആർത്തുപാടി ഘോഷിക്കാം ഹല്ലേലുയ്യാ പാടിടാം യേശുനാഥൻ സാക്ഷികളായ്‌ പോർ ചെയ്തിടാം ലോകം എന്നെ കൈവെടിഞ്ഞാലും ശോകം എന്നിലേറി വന്നാലും(2) അരുമനാഥനേശു എൻ ശരണവും നൽ കാവലും കരുണയോടെ കരുതലോടെ കാത്തിടുമേ(2) ദേഹം ദേഹി തകർന്നു എന്നാലും ദേവാധിദേവൻ കൈവിടുകയില്ല(2) അല്ലലെല്ലാം മാറ്റിടും ആകുലങ്ങൾ നീക്കിടും നല്ലനാഥനേശുവിൽ നാം ആശ്രയിച്ചിടാം(2) ആത്മാവിൻ നവ്യ ശക്തി പ്രാപിപ്പാൻ പ്രാർത്ഥനയിൽ നാം ജാഗരിച്ചിടാം(2) വിശ്വാസവീരരായ്‌ മുന്നേറാം സഹജരെ വിശ്വസ്തനായകൻ കൂടെയുള്ളതാൽ(2)

Related Songs