Aashvasa ganangal padidum

Malayalam Hymn

Aashvasa ganangal padidum

Aashvasa ganangal padidum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ ആത്മാവിൽ പാടി ആർത്തിടും ഞാൻ അത്ഭുത രക്ഷകനേശുവിന്നായ് ഉത്തമഗീതങ്ങൾ പാടിടും ഞാൻ പാടും ഞാനേശുവിന്നായ് എന്നും പാടും ഞാനേശുവിന്നായ് പാടുമെൻ പാപം പരിഹരിച്ച പ്രാണേശനേശുവിന്നായ് 2 സങ്കടത്താലുള്ളം നീറിടുമ്പോൾ ചാരുവാനേശു നാഥനുണ്ട് തൻകരം കണ്ണീർ തുടച്ചു എന്നെ തൻചിറകടിയിൽ കാത്തിടുമേ 3 കാർമേഘത്താൽ വാനം മൂടിയാലും കൂരിരുളെങ്ങും വ്യാപിച്ചാലും നീതിയിൻ സൂര്യനാം യേശു തന്റെ കാന്തിയിലെന്നെ നടത്തിടുമേ 4 വിശ്വാസത്താലോട്ടം തികയ്ക്കും ഞാൻ വിശ്വാസം കാത്തു നിന്നിടും ഞാൻ വിശ്വാസനാഥനെ നോക്കിടും ഞാൻ വിശ്രമദേശത്തിലെത്തുവോളം

Related Songs