Malayalam Hymn
Aashvasa dayakan yeshu vedanayil
Aashvasa dayakan yeshu vedanayil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആശ്വാസദായകനേശു വേദനയിൽ കൂടെവരും
മനം പിടഞ്ഞിടുമ്പോൾ പൊട്ടിക്കരഞ്ഞിടുമ്പോൾ
പൊന്നു താതൻ ഓടി വരും
മനമേ നീ കലങ്ങരുതേ അതിദൂരം പോകാനുണ്ട്
പതറാതെ ഓടുക നീ ജീവകിരീടം പ്രാപിക്കണേ (2)
മുൻപിൽ ചെങ്കടൽ ഇരച്ചാലും
പിൻപിൽ ഫറവോൻ വന്നാലും (2)
വാഗ്ദത്തം നിന്മേൽ കിടക്കുന്നല്ലോ
ഇസ്രായേലേ നീ ഭയപ്പെടണ്ടാ (2);- മനമേ നീ...
ബാഖായിൻ താഴ്വര ജീവിതത്തിൽ
ഉയർന്നെന്നെ ഉലച്ചിടുമ്പോൾ (2)
മാറായെ മധുരമായ് മാറ്റിയോനെൻ
മറവിടമായെന്നും കൂടെയുണ്ട് (2);- മനമേ നീ...
സീയോനിൻ വാസം ഞാൻ ഓർത്തിടുമ്പോൾ
ഈ ലോക ക്ലേശങ്ങൾ ചേതമല്ലോ (2)
കാഹളനാദം നീ കേട്ടിടുവാൻ
കാലങ്ങൾ ഏറയില്ല സഹജേ (2);-