Vedanayil njaan neerunna neram

Malayalam Hymn

Vedanayil njaan neerunna neram

Vedanayil njaan neerunna neram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വേദനയിൽ ഞാൻ നീറുന്ന നേരം വേഗമതിൽ എന്നെ താങ്ങിടേണേ(2) കൈത്താങ്ങണേ നിൻ സ്നേഹത്തിൻ കരത്താൽ കൈക്കുമ്പിളിൽ എന്നെ താങ്ങിടേണേ(2) 2 കാക്കയാൽ പോറ്റിയ ദാസനെ പോലെ നിൻ കരത്താലെന്നെ ഉയർത്തീടുക(2) ദു:ഖങ്ങൾ മാത്രം നൽകിടും ലോകം എങ്കിലും നിൻ കരം എനിക്കെന്നുമാശ്വാസം(2);- വേദനയിൽ... 3 ദാഹിക്കും വേഴാമ്പൽ പോൽ മനം തളരുമ്പോൾ പുതുമഴ പോൽ ധൈര്യം നൽകീടുക(2) ഓരോ നിമിഷവും നിൻ മുഖം കാണുമ്പോൾ പ്രത്യാശയേറുന്നെ എൻ വീട്ടിലെത്തുവാൻ(2);- വേദനയിൽ... 4 കഴുകനെ പോലെ ഞാൻ ചിറകടിച്ചുയർന്നീടാൻ തിരുകരം കാവലായി കാണേണമേ(2) ഈ ലോക മാലിന്യം മാറ്റിയെന്നിൽ നിത്യം പുതുശക്തിയാലെന്നെ നിറക്ക നിൻ നാമത്താൽ(2);- വേദനയിൽ...

Related Songs