Malayalam Hymn
Aashvasa kaalangal adhikamillaa
Aashvasa kaalangal adhikamillaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആശ്വാസകാലങ്ങൾ അധികമില്ലാ
ആശ്വാസദായകനനുഗമിപ്പാൻ
ആകുലങ്ങൾ മാറും ആനന്ദമേകിടും
ആ നാൾ ഇനിയും അനന്തമല്ല
നടപ്പാനാവതല്ല എൻ കാൽകളാൽ
നായകൻ തിരുമൊഴി കേൾപ്പാൻ
നശ്വരമാം നാൾകൾ കഴിഞ്ഞുപോയി
നല്ലൊരു നാളയെ എതിരേറ്റിടാൻ
ദൈവത്തിൻ ശോധന പ്രത്യാശയും
ദൈവീക ശാസന അനുഗ്രഹവും
ദിവ്യമൊഴികൾ കേൾപ്പാൻ കാതുകൾ
ദിവ്യനായ് ദിനവും കാത്തിരിപ്പൂ