Yeshu nayakan samadana dayakan

Malayalam Hymn

Yeshu nayakan samadana dayakan

Yeshu nayakan samadana dayakan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു നായകൻ സമാധാനദായകൻ നിനക്കെന്നും ധനമെ എന്തിനാകുലം കലരുന്നെൻ മനമെ നിൻ സഹായകനവൻ ശക്തനാകയാൽ-നിനക്കൂ നിർഭയമെ ലോക പോരിതിലനുദിനം ജയമെ 1 നിന്റെ നിക്ഷേപമവനെന്നു കരുതാം എങ്കിൽ സക്ഷേമമവനിയിൽ അമരാം ഇത്ര ശ്രേഷ്ഠനായൊരുവൻ നിൻ കൂട്ടിന്നായരികിലുണ്ടതിനാൽ എന്തിനാകുലം കലരുന്നെൻ മനമെ;- യേശു... 2 നീയിന്നധികം ധനിയാകാൻ നിധിയാം തീയിലൂതിക്കഴിച്ച പൊൻ മതിയാം ഭൂവിൽ ക്രിസ്തുവുള്ളവനെപ്പോലിത്രമാ-ധനികനില്ലറിക എന്തിനാകുലം കലരുന്നെൻ മനമെ;- യേശു... 3 ലോക ധനം സൗഖ്യമാർഗ്ഗമായ് കരുതി പോകും നരർക്കുള്ള വിനയ്ക്കില്ലൊരറുതി എന്നാൽ ക്രിസ്തുവിൻ സമാധാനം നിത്യമാം സുഖദാനമരുളും എന്തിനാകുലം കലരുന്നെൻ മനമെ;- യേശു...

Related Songs