Malayalam Hymn
Kristheshu nayakan vanil vannidume
Kristheshu nayakan vanil vannidume lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ക്രിസ്തേശു നായകൻ വാനിൽ വന്നിടുമേ
ദൂതരോടൊത്തു തൻ ശുദ്ധരെ ചേർക്കുവാൻ
ഹാ! എത്രയാനന്ദം ഓർക്കിലെന്നുള്ളത്തിൽ
ഹാ! എന്തു മോദമേ സ്വർഗ്ഗീയ വാസമേ!
1 ലക്ഷ്യങ്ങളെങ്ങുമേ കാണുന്നു സോദരാ
നാൾകൾ സമീപമായ് കർത്തൻ വരവിന്നായ്
ഉണർന്നു ഘോഷിക്കാം വാഴ്ത്തി സ്തുതിച്ചിടാം
സ്വർലോക നാഥനാം യേശു മഹേശനെ;-
2 ആശ്വാസമില്ലാതെ ലോകർ വലയുമ്പോൾ
ആശ്വാസം നൽകിടും തൻ മക്കൾക്കെന്നുമേ
ആനന്ദഗാനങ്ങൾ പാടിടും ശുദ്ധരും
ആനന്ദമോടവർ ചേരും തൻ സന്നിധൗ;-
3 ക്രിസ്തേശു നാഥനായ് കഷ്ടം സഹിച്ചവർ
തൻ തിരുനാമത്തിൽ തിന്മകളേറ്റവർ
വാങ്ങും പ്രതിഫലം ദൂതർ സദസ്സതിൽ
സന്തോഷ പൂർണ്ണരായ് തീർന്നിടുമന്നവർ;-
4 കാഹളശബ്ദവും കേട്ടിടാൻ കാലമായ്
മരിച്ചോരക്ഷണം ഉയിർക്കും തേജസ്സിൽ
ചേർന്നിടും ശുദ്ധരും സ്വർഗ്ഗ കനാനതിൽ
വാഴും യുഗായുഗം തേജസ്സിൽ പൂർണ്ണരായ്;-
രീതി: യേശു¬വിൻ സ്നേഹ¬ത്താൽ