Yeshu ennashrayamaam kristheshu

Malayalam Hymn

Yeshu ennashrayamaam kristheshu

Yeshu ennashrayamaam kristheshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാം അവനനുഗ്രഹകരങ്ങൾ നീട്ടിയെന്നെത്തൻ അരികിലണച്ചിടന്നു 1 ദാഹത്തെപ്പെരുക്കും ജലമല്ലോ-ഇഹ ലോകം കൊടുക്കും സുഖമെല്ലാം സ്നേഹത്തിനുറവിടമേശുവത്രേയെൻ ദാഹത്തെത്തീർക്കും ജീവജലം;- യേശു... 2 വൈരികളെതിരായ് നിരന്നീടിലും-മമ സ്നേഹിതരെന്നെ മറന്നീടിലും മറക്കുകില്ലേശു മനസ്സലിവോടെ മറച്ചിടും സ്നേഹച്ചിറകടിയിൽ;- യേശു... 3 ജഡത്തിലെ ശൂലം മാറാതാം-ദൈവ ജനത്തിനു ശോധന തീരാതാം ബലം തരും സഹിക്കാൻ കൃപതരുമതിനാൽ ബലഹീനതയിൽ പുകഴും ഞാൻ;- യേശു... 4 മന്നിതിലില്ല സ്ഥിരവാസം-നമു ക്കുന്നത നാടാമവകാശം വന്നിടുമേശു തന്നിടുമന്നു മിന്നിടും ദേഹം തന്നുടൽപോൽ;- യേശു...

Related Songs