Malayalam Hymn
Vishvasathin nayakan poortthi varuthunnavan
Vishvasathin nayakan poortthi varuthunnavan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻ
യേശു എന്റെ മുൻപിലുള്ളതാൽ
പതറിടാതെ സ്ഥിരതയോടെ
ഓട്ടം ഓടി തികച്ചിടാൻ ആവലേറുന്നേ
നിൻ മുഖം എത്രയോ ശോഭയായ്
കാണുന്നെൻ മുൻപിലായ് യേശുവേ
നിൻ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാൻ
നിത്യതയിൽ ചേർന്നിടുമല്ലോ
2 നിൻ മുഖത്തു നോക്കുവോർ ലജ്ജിതരാകില്ലെന്ന്
വാഗ്ദത്തം എനിക്ക് ഉള്ളതാൽ
പിൻപിലുള്ള സകലത്തെയും
മറന്നു മുൻപോട്ടാഞ്ഞു കൊണ്ടെൻ ഓട്ടം ഓടുന്നേ;- നിൻ...
3 കഷ്ടങ്ങൾ സഹിച്ചോനാം യേശുവെ നോക്കീടുമ്പോൾ
കഷ്ടങ്ങളിൽ സന്തോഷിക്കുന്നേ
പ്രാണനാഥൻ പോയതായ
പാതയെ ധ്യാനിച്ചു ഞാനും പിൻഗമിച്ചിടും;- നിൻ...
4 നല്ല പോർ പൊരുതിയോർ ഓട്ടം ഓടി തികച്ചോർ
നീതിയിൻ കിരീടം ചുടുമ്പോൾ
വിശ്വാസത്തെ കാത്തു ഞാനും
നൽ വിരുത് പ്രാപിച്ചീടും ശുദ്ധരോടൊത്ത്;- നിൻ...
5 ശോഭിത നഗരത്തോടടുക്കുന്തോറുമെപ്പോഴും
അത്യാശ എന്നുള്ളിൽ ഏറുന്നേ
ഒന്നു മാത്രം എന്റെ വാഞ്ച
നിന്മുഖം കണ്ടെന്നുമെന്നും കൂടെ വാഴണം;- നിൻ...