Malayalam Hymn
Aananda ganangal aalapippin
Aananda ganangal aalapippin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആനന്ദ ഗാനങ്ങളാലപിപ്പിൻ
ആശ്രിത വത്സലനേശുവിന്
ആമോദത്താലാർത്തു പാടിടുവിൻ
ആശ്വാസദായകനേശുവിന്
ആപത്തനർത്ഥങ്ങളേറിടുമ്പോൾ
ആഴക്കടലിൽ മുങ്ങിത്താണെന്നാലും
ആകുലവേദനരോഗത്തിലും
ആശയോടേശുവിൽ ചാരിടുക
കൂരിരുൾ താഴ്‌വര തന്നിലവൻ
കാലിനു ദീപമായ് വന്നിടുന്നു
കണ്മണിപോലെന്നും കാത്തിടുന്ന
കാരുണ്യവാനേശു കൂടെയുണ്ട്
അനുദിനം ചേരുക തിരുസവിധേ
അനന്തമാമനന്ദമേകുമവൻ
ആത്മാവിൻ വാതിൽ നീ തുറന്നിടുക
ആവസിക്കാനേശുരാജാവായി