Malayalam Hymn
Sthothrathin ganangal paadedum njaan
Sthothrathin ganangal paadedum njaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തോത്രത്തിൻ ഗാനങ്ങൾ പാടീടും ഞാനെന്നും
എൻ പ്രീയ നാഥനാമേശുവിന്
തിൻമകൾ ഓർക്കാതെ നൻമകൾ നല്കിയോൻ
യാഗമായ് തീർന്നെന്നെ വീണ്ടെടുത്തു(2)
1 ആരുമില്ലാതെ ഞാൻ ഏകനായീടുമ്പോൾ
ആശ്വാസം കാണും നിൻ സാന്നിധ്യത്തിൽ(2)
ആശ്രയിക്കും നിത്യം ആ തിരുപാദത്തിൽ
ആനന്ദിക്കും എന്നും ആ മുഖശോഭയിൽ(2);- സ്തോത്ര….
2 രോഗക്കിടക്കയിൽ കൂടെയിരുന്നിടും
കർത്താവിൻ സാമിപ്യം ആശ്വാസമേ(2)
പാപഭാരം പേറി താളടിയാകുമ്പോൾ
പൊൻകരം തന്നെന്നെ താങ്ങി നടത്തിടും(2) ;- സ്തോത്ര….
3 ആത്മഫലങ്ങളാൽ ശക്തീകരിക്കെന്നും(2)
വിശ്വാസ ധീരനായ് വേല ചെയ്‌വാൻ
ദോഷൈക ശക്തികൾ രൂക്ഷമായീടുമ്പോൾ
ദൈവിക ശക്തിയാൽ ജീവൻ പകർന്നിടും (2) ;- സ്തോത്ര….