Malayalam Hymn
Sthuthi sthothrathin yogyan
Sthuthi sthothrathin yogyan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തുതി സ്തോത്രത്തിൻ യോഗ്യൻ
മഹത്ത്വത്തിൻ യോഗ്യൻ
ആരാധിപ്പാൻ യോഗ്യൻ യേശുവത്രെ
ആരാധനയ്ക്കു യോഗ്യനവൻ (2)
അവൻ വല്ലഭൻ സർവ്വ വല്ലഭൻ
കർത്താധി കർത്തൻ ദൈവമവൻ
അവൻ വല്ലഭൻ സർവ്വ വല്ലഭൻ
കർത്താധി കർത്തൻ യോഗ്യനവൻ
വർണ്ണിപ്പാൻ അസാധ്യമേ രാജാധി രാജനെ
ഇന്നലെയും ഇന്നും അനന്യനവൻ
തൻ പ്രവർത്തികൾ അവർണ്ണനീയം (2)
അവൻ വല്ലഭൻ സർവ്വ വല്ലഭൻ
കർത്താധി കർത്തൻ ദൈവമവൻ
അവൻ വല്ലഭൻ സർവ്വ വല്ലഭൻ
കർത്താധി കർത്തൻ യോഗ്യനവൻ
സ്തുതിച്ചു പാടി ആരാധിക്കാം നാം
ദൈവ മഹത്വം ദർശിച്ചീടാം
മന്നിൽ ജീവിതം നശ്വരമേ ഇത്
വിണ്ണിൻ ജീവിതം ആനന്ദമേ(2)