Sthuthichidam sthothra geetham

Malayalam Hymn

Sthuthichidam sthothra geetham

Sthuthichidam sthothra geetham lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

1 സ്തുതിച്ചിടാം സ്തോത്ര ഗീതം പാടിടാം രക്ഷയാം ദൈവത്തിൽ ഉല്ലസിക്കാം (2) കൃപകൾ ഓർത്തിടാം നന്ദിയായ് വാഴ്ത്തിടാം തൻ നാമത്തെ എങ്ങും ഘോഷിച്ചിടാം(2) 2 ശോധനയാൽ ഉള്ളം കലങ്ങിടുമ്പോൾ എന്നാത്മാവെന്നിൽ വിഷാദിക്കുമ്പോൾ (2) ഭീതി വേണ്ടന്നുള്ള മന്ദ സ്വരമെന്റെ കാതിൽ അവൻ എന്നും കേൾപ്പിക്കുന്നു (2) 3 സഹായഹസ്തങ്ങൾ അകന്നിടുമ്പോൾ എൻ സഹായത്തിനായ് മേഘാരൂഡനായ് (2) വന്നീടുമെയവൻ ഉന്നതികളിലെന്നെ നടത്തുവാൻ എന്നും മാനിക്കുവാൻ (2) 4 എണ്ണിയാൽ തീരാത്ത നന്മകളാൽ ഇന്നയോളം എന്നെ നടത്തിയവൻ (2) കൈവിടുകയില്ലാ ഉപേക്ഷിക്കയില്ലാ അന്ത്യത്തോളം എന്നെ നടത്തീടും (2) 5 പൊന്മുഖം നേരിൽ കണ്ടിടും ഞാൻ ജീവകിരീടം പ്രാപിച്ചിടും (2) ഹല്ലേലുയ്യാ പാടി പ്രീയരോടുകൂടെ നിത്യയുഗങ്ങൾ ഞാൻ ആനന്ദിക്കും (2)

Related Songs