Malayalam Hymn
Sthuthichidam innellaavarume
Sthuthichidam innellaavarume lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തുതിച്ചിടാം ഇന്നെല്ലാവരുമേ
നമുക്കവൻ ചെയ്ത നന്മകൾക്കായി
പാപമാം കൂപത്തിൽ കിടന്നതാം നമ്മെ
വീണ്ടെടുത്ത വൻ കൃപയ്ക്കായ് (2)
1 ഞാൻ യഹോവയ്ക്കായി കാത്തിരുന്നു
എങ്കലേക്കവൻ ചാഞ്ഞെന്റെ നിലവിളി കേട്ടു
നാശകരമാം കുഴി കയറിടുവാൻ
അവനേകി തൻ കൃപയെ (2);- സ്തുതി...
2 ക്രിസ്തുവാം പാറമേൽ നിറുത്തിയവൻ
എന്റെ ഗമനത്തെ സ്ഥിരമാക്കി തന്നെനിക്ക്
എന്റെ വായിൽ പുതിയ ഒരു പാട്ടു തന്നു
ദൈവത്തിനു സ്തുതി തന്നെ (2);- സ്തുതി...
3 അത്ഭുതമനവധി ചെയ്തവനാം
തന്റെ സുതർക്കായി വിചാരപ്പെടുന്നവനാം
അവനോടുപമിക്കുവാനായിഹത്തിൽ
കാണുന്നില്ലാരെയും-ഞാൻ (2);- സ്തുതി...
4 ഹോമയാഗത്തിൽ പ്രസാദിക്കുമോ?
പാപയാഗത്തിലും നീ പ്രസാദിക്കില്ല
എന്റെ ദേഹവും ദേഹിയും ആത്മാവുമായ്
നൽകുന്നു യാഗമായി (2);- സ്തുതി...
5 അനർത്ഥത്തിൻ പ്രളയങ്ങൾ അടുത്തിടുമ്പോൾ
മഹാ കൃപയുടെ കവാടം നീ തുറന്നിടുന്നു
നിന്റെ ദയയും സത്യവും എന്നെ പരിപാലിക്കും
അതെൻ നാവാൽ വർണ്ണ്യമല്ല (2);- സ്തുതി...
6 ഘോഷിപ്പിൻ ദിനമവൻ നന്മകളെ
നിത്യം മോദിപ്പിൻ അവൻ തിരുസന്നിധിയിൽ
തന്റെ കാഹളധ്വനി ശ്രവിച്ചാനന്ദമായ്
അവനോടു ചേർന്നിടാമെ (2);- സ്തുതി...
7 പാരിതിൻ സന്താപം തീർന്നിടുമേ
തന്റെ കൈകളാൽ ചുടുകണ്ണീർ തുടച്ചിടുമേ
തന്റെ കാന്തയായ് അവനെന്നെ ചേർത്തിടുമേ
അവനോടു വാണിടുമേ (2);- സ്തുതി...