Ente daivamaya karthave thiru namam

Malayalam Hymn

Ente daivamaya karthave thiru namam

Ente daivamaya karthave thiru namam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ദൈവമായ കർത്താവേ തിരുനാമം വാഴ് ത്തിടും (2) നിൻ മഹിമ അഗോചരമേ നിൻ ക്രിയകളും അത്ഭുതമേ നിൻ കൃപകളെ ധ്യാനിച്ചിടും നിൻ മഹിമയെ വർണ്ണിച്ചിടും നിന്റെ നീതിയെ ഘോഷിച്ചിടും നിന്റെ നന്മയെ ഓർമ്മിച്ചിടും (2) 1 മഹാ കരുണയും കൃപയുമുള്ളോൻ ദീർഘക്ഷമയും ദയയുമുള്ളോൻ നിത്യരാജത്വം നിനക്കുള്ളത് ആധിപത്യവും നിന്റെതല്ലോ നിന്റെ നീതിയെ ഘോഷിച്ചിടും നിന്റെ നന്മയെ ഓർമ്മിച്ചിടും;-എന്റെ... 2 പതിനായിരം പേർകളിലും അതിസുന്ദരനായവനെ മഹാവീരനാം ദൈവവും നീ എന്റെ നിത്യപിതാവും നീ നിന്റെ നീതിയെ ഘോഷിച്ചിടും നിന്റെ നന്മയെ ഓർമ്മിച്ചിടും;-എന്റെ... 3 സത്യമായ് തന്നെ വിളിച്ചിടുമ്പോൾ നിത്യജീവൻ താനരുളിടുമേ തന്നെ സ്നേഹിക്കും ഏവരെയും ദയയാലവൻ പരിപാലിക്കും നിന്റെ നീതിയെ ഘോഷിച്ചിടും നിന്റെ നന്മയെ ഓർമ്മിച്ചിടും;-എന്റെ...

Related Songs