Malayalam Hymn
Anuthapathodithaa madangi varunnu
Anuthapathodithaa madangi varunnu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 അനുതാപത്തോടിതാ മടങ്ങിവരുന്നു
നാഥാ നിൻ മുൻപിൽ ഞങ്ങൾ
കുറവുകൾ തീർക്കണേ കരുണ തോന്നീടണേ
കൈക്കൊണ്ടീടണേ നാഥാ
അപ്പാ... നീ കൈവിടല്ലേ…
ഈ ധരയിൽ.. ഞങ്ങൾ.. നശിച്ചീടുവാൻ
പകരേണമേ കൃപ മാരിപോൽ ഞങ്ങളിൽ
ജയകരമായ് ഈ ലോകേ ജീവിച്ചിടാൻ
2 ഈ മരുയാത്രയിൽ പാദങ്ങളെന്നും നിൻ
ചുവടുകളിൽ തന്നെ വെയ്ച്ചിടുവാൻ
ഇടറിവീഴാതെ ഓട്ടം തികയ് പാൻ
ആത്മാവിൻ ശക്തിയാൽ നിറച്ചീടുക;-
3 ബലഹീനതയിൽ താങ്ങി നടത്തും
ബലവാനാം നാഥാ നിൻ കൃപമതിയേ
തകർത്തീടുവാൻ ശത്രു അടുത്തിടും നേരം നിൻ
കൃപതൻ ചിറകതിൽ പൊതിയേണമേ;-
4 നിൻ സാന്നിധ്യനിറവിൽ സ്തുതിപാടുവാനായ്-
ആത്മ വരങ്ങളാൽ നിറച്ചീടണേ
കൃപകളെ ധ്യാനിക്കാം നന്ദിയാൽ വാഴ് ത്തിടാം
തിരുനാമ മഹിമയ് ക്കായ് ജീവിച്ചിടാം;-