Koythu varunnu phalashekharavum

Malayalam Hymn

Koythu varunnu phalashekharavum

Koythu varunnu phalashekharavum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നു നീയോ രക്ഷയെ തേടീടാൻ ഇനിവൈകാതെ-കൃപതള്ളാതെ 1 രക്ഷയിന്നാഹ്വാനം മുഴങ്ങുന്നു രക്ഷകൻ വിളിയിതാ കേൾക്കുന്നു രക്ഷിപ്പാൻ വല്ലഭൻ യേശുവിതാ തവ ഹൃത്തട വാതിൽ മുട്ടുന്നു-സ്നേഹിതാ;- 2 നാളെയെന്നോതി അകന്നിടുന്നോ നാളെ നീ എവിടെയെന്നെറിയുന്നുണ്ടോ ജീവന്റെ ഉടയവനെണ്ണി വെച്ചുള്ളൊരു നാളും നാഴികയും നീ അറിയുന്നുണ്ടോ-സ്നേഹിതാ;- 3 തേടിവച്ചുള്ള ധനം പൊരുളും മോടിയുള്ള മണിമന്ദിരങ്ങളും നേടിയ മഹിമകളൊക്കെവെടിഞ്ഞു നീ ആറടി മണ്ണിലമർന്നിടുമെ-സ്നേഹിതാ;- 4 ഇമ്പമെന്നെണ്ണിയതൊക്കെയുമേ തുമ്പമായ് മാറുന്ന നാൾവരുമേ അൻപുള്ള സഖികളെല്ലാമൊരുനാൾ നിന്നെ പിൻപിലെറിഞ്ഞു മറഞ്ഞിടുമേ-സ്നേഹിതാ;- 5 മാറാത്ത സ്നേഹിതനൊരുവനുണ്ട് തീരാത്ത സ്നേഹവുമവനിലുണ്ട് തീരും നിന്നാധിയും വേദനയും സ്വന്ത- മാക്കുകിൽ ജീവന്റെ നായകനെ-സ്നേഹിതാ;- 6 നിത്യതയിൽ നിന്റെ പങ്കെവിടെ നിത്യമാം നരകത്തിൽ യാതനയോ നിത്യ സന്തോഷത്തിന്നോഹരിയോ സത്യ- പാതയിൽ നീ വന്നു ചേർന്നിടുമേ-സ്നേഹിതാ;-

Related Songs