Vishudhiyil ennum daivathe

Malayalam Hymn

Vishudhiyil ennum daivathe

Vishudhiyil ennum daivathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വിശുദ്ധിയിൽ എന്നും ദൈവത്തെ ആരാധിക്കാം വിളിക്കപ്പെട്ട ദൈവജനമെ വിശുദ്ധയിൽ ഉന്നതനാംദൈവം-തൻ വിശ്വസ്തതയ്ക്കു ഒരുനാളും മാററമില്ല(2) യേശു വരുവാൻ കാലമായി കാഹളധ്വനി കാതിൽ കേള്‍ക്കാറായി മേഘത്തേരില്‍ദൂതരുമായി കാന്തൻ വരുവാൻ കാലമായി(2) 2 യുദ്ധങ്ങളും ക്ഷാമങ്ങളും ഭുകമ്പങ്ങൾ അവിടവിടായി ലോകജാതികൾ വിഭ്രമിക്കുന്നി മന്നിൽ (2) ലോകത്തെങ്ങും സമാധാനമില്ലാതായി ലോകൈകനാഥൻ വരവാസന്നമായി (2) 3 അനീതിയും അശുദ്ധിയും ചെയ്യുന്നോര്‍ചെയ്തിടട്ടെ ആദിമ സ്നേഹത്തിലേക്കു നാം മടങ്ങിവരാം (2) ആത്മനാഥനേ വിശുദ്ധിയോടാരാധിക്കാം ആ ദിവ്യസ്നേഹത്തെ വര്‍ണ്ണിച്ചിടാം(2) 5 രോഗങ്ങളുംദുഃഖങ്ങളും ക്ലേശങ്ങളും മാറിടാറായി നിത്യ തുറമുഖത്തെത്തുവാൻ സമയമായി (2) നീതിസൂര്യൻ തൻ മുഖശോഭ കണ്ടെന്നും-നാം നിത്യയുഗം വാഴാൻ കാലമായി(2)

Related Songs