Pranapreyan eppol varum vaana

Malayalam Hymn

Pranapreyan eppol varum vaana

Pranapreyan eppol varum vaana lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ എന്റെ പ്രത്യാശ ഭവനത്തിൽ ഞാൻ എന്നു ചേരുമോ 1 പാരിലന്യൻ പരദേശിഞാൻ നിൻവരവു കാത്തു ഞാൻ-ആ വാഗ്ദത്തനാട്ടിൽ ചേരുവാൻ നോക്കി പാർക്കുന്നേ-എൻപ്രിയാ;- 2 ചൂടേറും ഈ മരുയാത്ര തീർന്നു ശോഭിത നാട്ടിൽ ചേർന്നീടും-ആ നിത്യ സൗഭാഗ്യം ഓർത്തു ഞാൻ പാടിമോദിക്കും-എൻ പ്രിയാ;- 3 ആരും സഹായം ഏകിടാത്ത നേരം യേശുരക്ഷകൻ എന്റെ സഹായ സങ്കേതം എന്റെ രക്ഷയും-കോട്ടയും;- 4 നീറിപുകഞ്ഞ മാനസത്തിൽ കരഞ്ഞു കണ്ണീർ തൂകുമ്പോൾ തൻ കരങ്ങളാൽ തുടച്ചവൻ പകരും ആശ്വാസം-എന്നുമേ;- 5 ലോകം പഴിച്ചു ദുഷിക്കുമ്പോൾ പ്രിയരെല്ലാരും ത്യജിക്കുമ്പോൾ സഹിച്ചു നിൽപ്പാൻ നൽകുക നിൻ മനസ്സിനെ-എൻ പ്രിയാ;- 6 ചിരിച്ചുകാട്ടും പൊയ്മുഖങ്ങൾ പെയ്തു വീഴ്ത്തും വിഷമഞ്ഞിൽ നശിച്ചു പോകാനൊരിക്കലും നീ അനുവദിക്കാതെ-എൻ പ്രിയാ;- 7 ദൈവതേജസ്സ് തിങ്ങിവിളങ്ങും ദിവ്യനഗരം പൂകിഞാൻ-ആ വിശുദ്ധർ കൂട്ടം ചേർന്നു നിന്നു പ്രിയനെ വാഴ്ത്തുമേ-നിത്യമായ്;-

Related Songs