Malpriyane enneshu nayakane eppol varum

Malayalam Hymn

Malpriyane enneshu nayakane eppol varum

Malpriyane enneshu nayakane eppol varum lyrics · Malayalam Christian Song · Video

The Hymnal
Key of F#
0 plays
WhatsApp

Lyrics

1 മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ എന്നേശുവേ വാന മേഘേ വേഗം വന്നീടണേ 2 മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ 3 വെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽ ചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻ ബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേ 4 സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ

Related Songs