Jeeva nayakane manuvele

Malayalam Hymn

Jeeva nayakane manuvele

Jeeva nayakane manuvele lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവനായകനേ! മനുവേ-ലേ!-ലേ-ലേ-ലേ-ലെൻ- ജീവനായകനേ! ജീവകൃപയിൻ നിജവിയർപ്പുവെള്ളം-എന്റെ മേലൊഴിച്ചു പാപത്തിൽ-നിന്നുണർത്തി നാവിലൊരുപുതിയ-പ്രാർത്ഥനയെ പകർന്ന- വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ! തന്നുയിരിന്നിരിപ്പ-താം രുധിരം-തന്നി- ലെന്നുമിരിക്കുമുഷ്ണം-തന്നെനിക്കു എന്നുയിരിൽ മരുവും -മരണവിഷമൊഴിച്ച- വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ! വിശുദ്ധി വരുത്തുമാറുതലി-ന്നാത്മാവിനെ-നൽകി ട്ടശ്ശുദ്ധമാമിരുളെന്നുള്ളിൽ - നിന്നകറ്റി വിശ്വാസം പ്രത്യാശ സ്നേഹ-മെന്നാത്മാവിങ്കൽ തന്ന- വൻ- എൻ-എൻ-എൻ- എൻ- ജീവനായകനേ! ഉയിർത്തു മറിയക്കു പ്രത്യക്ഷ മായ പോ-ലിപ്പാ- പിയാ-മെന്നുള്ളത്തിൽ പ്രത്യക്ഷമായവൻ ഒഴുകും സ്നേഹം വാക്കാ ലെന്നുള്ളമൊക്കെയും കവർന്ന വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ! തന്നുടെ ജഡത്തോടു മസ്ഥിയോടു മൊന്നാ-യെന്നെ എന്നും പിരിയാതെ വണ്ണം ചേർത്തുകൊണ്ടവൻ തന്നുള്ളം തുറന്നു മന-മെല്ലാമെന്നോടറിയിച്ച- വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ! ആധികളൊഴിച്ചെന്നെ കാക്കുന്നവൻ-ഭക്ഷ ണാദികൾ തന്നു നിത്യം-പോറ്റുന്നവൻ നീതിവഴിയിലെന്നെ-നടത്തിക്കൊണ്ടു വരുന്ന വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ! ഞാനവനും അവനെനിക്കുമെന്നും- സ്വന്തം ഞാന വനൊഴികെ മറ്റാരെയുമേ നൂനമറിയുന്നില്ല-വനിനി ക്കെല്ലാമായ വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!

Related Songs