Malayalam Hymn
En jeeva nathhanaam en priya yeshuve
En jeeva nathhanaam en priya yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ ജീവനാഥനാം എൻ പ്രിയ യേശുവേ
തിരുനാമം ഒന്നു മാത്രമാണെൻ
ആത്മാവിൻ ആലംബം(2)
1 ഒരു മാത്ര നേരം പോലും, പിരിയാത്ത മിത്രമായി(2)
അരികെയണഞ്ഞെന്നെ ശരിയായ മാർഗ്ഗത്തിൽ
ഇടറാതെ മുന്നേറാനൊളിയേകുക പാലകനേ
പരനെ തിരുകൃപയാൽ തവഗതിയെയനുഗമിപ്പാൻ
വരമേകുക പരമാത്മജ കരുണാമയ സദയം;- എൻ ജീവ..
2 വചനത്തിൻ ആഴങ്ങളിൽ, വേരൂന്നി പുഷ്ടി വെയ്പാൻ(2)
ഇലവാടാ തരുവായി സഹജർക്കു താങ്ങായി
തണലായി സൗരഭമായ് തത്സമയേ ഫലമേകാൻ
പരനെ തിരുകരത്താലെന്നെ വെടിപ്പായ് ചെത്തിയൊരുക്കി
ദിനവും തവഹിതം പോലാത്മ ഫലത്താലെന്നെ നിറയ്ക്ക;- എൻ ജീവ..