Malayalam Hymn
Jeevante nathhanaam en yeshuve
Jeevante nathhanaam en yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ജീവന്റെ നാഥനാം എൻ യേശുവേ
എൻ ജീവനാശ്രയം നീ മാത്രമേ (2)
സന്താപത്തിൽ സന്തോഷത്തിൽ
മാറാത്ത സ്നേഹിതൻ നീ
എന്നുമെൻ ആശയും ശരണവും നീ
എൻ യേശുവേ നിൻ കൃപ മതിയെനിക്ക്
ജീവിത യാത്രയിൽ തളർന്നിടാതോടുവാൻ
നിൻ കൃപ മാത്രം മതിയെനിക്ക് (2)
2 ഉള്ളം കലങ്ങിടും വേളകളിൽ
തെല്ലും വിഷാദം വേണ്ടെൻ മനമേ (2)
ആശ്വാസമേകിടും സ്നേഹിതനായ്
യേശു നിന്നരികിലുണ്ട് എന്നെന്നും
സാന്ത്വനം അരുളിടും താൻ;- എൻ യേശുവേ....
3 മരുഭൂയാത്രയിൽ വൻ തണലായ്
ഇരുളിൻ പാതയിൽ നൽ ദീപമായ് (2)
പ്രത്യാശ നൽകിടും സ്നേഹിതനായ്
എന്നെ കരുതുന്നവൻ എന്നെന്നും
എന്നേശു മതിയായവൻ;- എൻ യേശുവേ...
4 പ്രാർത്ഥനയ്ക്കുത്തരം അരുളും നാഥാ
കണ്ണുനീർ തൂകുമ്പോൾ കനിയേണമേ (2)
ഭാരങ്ങളിൽ ശോധനയിൽ
മാറാത്ത ദൈവമല്ലോ - നീയെൻ
മാറാത്ത ദൈവമല്ലോ;- എൻ യേശുവേ...