Malayalam Hymn
Jeevante jeevanaam ieshoye
Jeevante jeevanaam ieshoye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ജീവന്റെ ജീവനാം ഈശോയേ
എൻ ജീവിതത്തിൻ സൗഭാഗ്യമേ
നിറയണേ എന്നുള്ളിൽ കുളിർതെന്നലായ്
അറിയുവാൻ നിന്നുള്ളം ഈ മഹിയിൽ
സ്നേഹമേ ദിവ്യസ്നേഹമേ
അലിവോടെ അണയുന്ന കാരുണ്യമേ
സക്രാരി മുന്നിലായ് അണഞ്ഞിടുമ്പോൾ
സന്തോഷമോടവൻ അരികിലെത്തും
ഉള്ളവും ഉള്ളതും നൽകുമീ ബലിയിൽ
ഈശോയെ സ്വീകരിക്കാൻ
ആ സ്നേഹം അനുഭവിക്കാൻ
അപ്പവും വീഞ്ഞുമായ് അണയുമെന്നിൽ
അകതാരിലാനന്ദ തികവായിടാൻ
ഉയിരും ഉണ്മയും നിറയുമീ ബലിയിൽ
ഈശോയെ സ്നേഹിക്കുവാൻ
ആ സ്നേഹം പകർന്നീടുവാൻ