Jeevante uravidam kristhuvathre navinal

Malayalam Hymn

Jeevante uravidam kristhuvathre navinal

Jeevante uravidam kristhuvathre navinal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജീവന്റെ ഉറവിടം ക്രിസ്തുവത്രേ നാവിനാൽ അവനെ നാം ഘോഷിക്കാം അവനത്രേ എൻ പാപഹരൻ തൻ ജീവനാൽ എന്നെയും വീണ്ടെടുത്തു 1 താഴ്ചയിൽ എനിക്കവൻ തണലേകി താങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തി തുടച്ചെന്റെ കണ്ണുനീർ പൊൻകരത്താൽ തുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ;- 2 കരകാണാതാഴിയിൽ വലയുവോരേ കരുണയെ കാംക്ഷിക്കും മൃതപ്രായരേ വരികവൻ ചാരത്തു ബന്ധിതരേ തരുമവൻ കൃപ മനഃശാന്തിയതും;- 3 നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽ അലംകൃതമായ തിരുവചനം അനുദിനം തരുമവൻ പുതുശക്തിയാൽ അനുഭവിക്കും അതിസന്തോഷത്താൽ;-

Related Songs