Krupayin uravidam yeshu nathha

Malayalam Hymn

Krupayin uravidam yeshu nathha

Krupayin uravidam yeshu nathha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൃപയിൻ ഉറവിടം യേശു നാഥാ നീയെന്നാശ്രയം അഭയം ഗോപുരം എന്നാളുമീ മരുവിൽ 1 യിസ്രയേൽ ജനത്തിനു മേഘം സദാ മരുഭൂവിൽ തണലായ് തീർന്നതുപോൽ ചൂടേറുമീ വൻ പാഴ് മരുവിൽ നിൻ വൻ കൃപ തണലേകണേ;- കൃപയിൻ 2 താങ്ങുവാനാവാത്ത ഭാരങ്ങളാൽ എന്നാത്മാവുള്ളിൽ വിഷാദിക്കുമ്പോൾ ആശ്വാസദായകൻ യേശുവിൻ ചാരേ ആശ്വാസം കണ്ടേൻ ഞാനും;- കൃപയിൻ 3 കഷ്ടതയാൽ അനുസരണം തികഞ്ഞവനാം കർത്താവെൻ കഷ്ടതയിൽ തുണയായവൻ ശത്രുവിൻ മുമ്പാകെ മേശയൊരുക്കി ജയളിയായ് നടത്തീടുന്നു;- കൃപയിൻ... 4 എൻ പ്രിയനോടെന്നും അനുരൂപനായ് നിത്യസൗഭാഗ്യ സങ്കേത നഗരേ മഹിമകൾ ചൂടി മഹത്വത്തിൽ വാഴാൻ എന്നുള്ളം കാംക്ഷിക്കുന്നേ വേഗം;- കൃപയിൻ...

Related Songs