Malayalam Hymn
Yeshuve en jeeva nathhaa
Yeshuve en jeeva nathhaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവേ എൻ ജീവനാഥാ
നീയെൻ കുറവുകൾ സർവ്വം അറിയുന്നു
എൻ മനം തകർന്നിതാ
നിന്റെ മുമ്പിൽ ഞാൻ വരുന്നു (2)
1 താഴ്മയും സൗമ്യതയും
എന്നിലെന്നും വിളങ്ങിടാൻ
സന്തോഷം സമാധാനം
ഏവർക്കും പകർന്നിടാൻ
നീയെൻ ജീവിത നായകനായ്
എൻ പടകിനെ നയിക്കണമേ (2);- യേശുവേ...
2 അന്യോന്യം ക്ഷമിച്ചിടാൻ
ശത്രുവെ സ്നേഹിച്ചിടാൻ
നന്മയാൽ തിന്മയിന്മേൽ
ജയഘോഷം ഉയർത്തിടാൻ
നിൻ സ്വഭാവം പകരണമെ
നീയെന്നിൽ വസിക്കണമെ (2);- യേശുവേ...
3. സ്വാർത്ഥം വെടിഞ്ഞിടാൻ
അഹംഭാവം അകറ്റിടാൻ
അന്ധകാരം നീങ്ങിടാൻ
ബന്ധനങ്ങൾ അഴിഞ്ഞിടാൻ
നിന്റെ ജീവപ്രകാശമെന്നിൽ
തെളിച്ചീടണെ സ്നേഹനാഥാ (2);- യേശുവേ...