Malayalam Hymn
Aaradhyanaamen yeshuve
Aaradhyanaamen yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആരാധ്യനാമെൻ യേശുവേ
എൻ നീതിയാമെൻ ദൈവമേ
തിരു ഹിതം അരുളു നവ കൃപ ചൊരിയു
തിരു ഹിതം അരുളു നിൻ നവ ബലവും
ഏഴയാം ഈ അടിയങ്ങളിൽ
1 കാൽവറിയിൻ ക്രൂശിന്മേൽ നിൻ ജീവനെ
തന്നതാം എൻ ജീവദായക
ലോകപാപം വഹിച്ച നിൻ നിത്യ സ്നേഹം ചൊരിയൂ
ലോകപാപം വഹിച്ച നിൻ നിത്യ നന്മയും
ഏഴയാം ഈ അടിയങ്ങളിൽ;-
2 മൂന്നാം നാളിലുയർത്തൂ നിൻ നിത്യരാജ്യേ
പുൽകിയ എൻ നിത്യനായക
നിത്യതയിൽ എത്തീടാൻ നിൻ നിത്യ രക്ഷ ഏകീടു
നിത്യതയിൽ എത്തീടാൻ നിൻ നിത്യ ദയയും
ഏഴയാം ഈ അടിയങ്ങളിൽ
ആരാധനാ (3)...
ആരാധ്യനേ.... X 4