Aashrayam neeye en yeshuve - Daivathin Sampoorna

Malayalam Hymn

Aashrayam neeye en yeshuve - Daivathin Sampoorna

Aashrayam neeye en yeshuve - Daivathin Sampoorna lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആശ്രയം നീയേ എൻ യേശുവേ ഭയമെന്നെ മൂടിടുമ്പോൾ ആരോട് ചൊല്ലുമെൻ വേദനകൾ നീയല്ലാതാശ്രയിപ്പാൻ ആരുള്ളൂ നിൻ സമാധാനം നീ എനിക്കേകിയെൻ ബുദ്ധിക്കതീതമായ് എന്നെ നിറയ് ക്കും ദൈവത്തിൻ സമ്പൂർണ്ണ സമാധാനം ദൈവത്തിൻ സമ്പൂർണ്ണ സമാധാനം 2. കണ്ണുകൾ നിറഞ്ഞിടും വേദനകൾ എൻ ചുറ്റിലും ഞാൻ കാണുന്ന നേരം ഗദ്സമനിൽ വീണ കണ്ണുനീരോർക്കുമ്പോൾ എൻ കണ്ണുനീരത് സാരമില്ല;- 3. സ്നേഹിപ്പാനുള്ളതെല്ലാം നഷ്ടമായിടിലും സ്നേഹത്തിൻ വിലയായ് നീ തന്നു നിന്റെ ഓമന പുത്രനെ കാൽവറി ക്രൂശതിൽ മരണത്തിനായി നീ ഏൽപ്പിച്ചല്ലോ;- 4. നീ നൽകുമെല്ലാം നിന്നുടെ ദാനമേ അവകാശം ഞാൻ എങ്ങനെ ചൊല്ലും നീ വിളിച്ചാൽ നിൻ കൂടെ ഞാനും ഈ ഗേഹം വിട്ടങ്ങ് പോരുമല്ലോ;- 5. ലോകത്തിലെന്നും കഷ്ടമാണെങ്കിലും ലോകത്തെ ജയിച്ചവനെൻ കർത്തൻ സമാധാനം ഹൃത്തിൽ ഏകിയ ദൈവമേ നന്ദിയോടെന്നും സ്തുതിച്ചിടുന്നേ;-

Related Songs