Yeshuve neeyente aashrayam

Malayalam Hymn

Yeshuve neeyente aashrayam

Yeshuve neeyente aashrayam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശുവേ നീയെന്റെ ആശ്രയം ഇന്നുമെന്റെ പാലകൻ എന്നു മേഘേ വന്നിടുമോ നീ എന്നെയും നിൻ ചാരെ ചേർത്തീടാൻ 2 കഷ്ടതകൾ വന്നിടുമ്പോഴും തുഷ്ടിയോടെ മേവിടുവാനായ് കഷ്ടതയിൽ പൂർണ്ണനായ നീ എന്നിഷ്ടനായെൻ കൂടെയുള്ളതാൽ 3 വീട്ടുകാരും കൂട്ടുകാരുമായ് ഏവരും വെറുത്തെന്നാകിലും സ്വന്തക്കാരാൽ തള്ളപ്പെട്ട നീ സ്വന്തമായണക്കുമെന്നെയും 4 മന്നിലെന്നു വന്നിടും പ്രിയാ നിന്നിലൊന്നായ് ഞാനും ചേരുവാൻ നിൻ വരവിൽ മുന്നണിയായ് ഞാൻ നിന്നിടാനെൻ ഉള്ളം വെമ്പുന്നേ 5 മൺമയമാം എന്റെ ദേഹമോ വിൺമയമായ് മാറിടും ദ്യഡം കർത്തനൊടു കൂടെ മോദമായ് വാണിടും ഞാൻ നിത്യകാലമായ്

Related Songs