Yeshuve premakaanthaa aashrayam

Malayalam Hymn

Yeshuve premakaanthaa aashrayam

Yeshuve premakaanthaa aashrayam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ പ്രേമകാന്താ ആശ്രയം നിന്നിലെന്നും വിശ്വാസത്തോടെ നിന്നിൽ വിശ്രമിച്ചാശ്വസിക്കും 1 ചേറ്റിൽ നിന്നെന്നെക്കരക്കേറ്റുവാനായി മൃത്യു വേററ ദൈവകുഞ്ഞാടെ ഏററം വണങ്ങീടുന്നേ;- 2 രോഗം പീഡകളേയും രാഗമോഹങ്ങളേയും യാഗം മൂലമൊഴിച്ച യോഗീശ്വരാ നീ വാഴ്ക;- 3 നല്പനിനീർക്കുളത്തിൽ നിത്യം കുളിപ്പിച്ചുടൽ കെല്പുവരുത്തും ശ്രേഷ്ടശില്പോ നമസ്കാരമേ;- 4 ദൈവാനുരൂപമായി തീരുവാനെൻ ദേഹത്തിൽ ദിവ്യപരിമളതൈലം നീ പകർന്നീടണേ;- 5 പ്രേമം പകരുവോളം പ്രാവിൻ സ്വരത്താൽ സ്വർഗ്ഗ പൂമാനേ മോഹിപ്പിക്കും തേൻമൊഴി തൂകേണമേ;- 6 മർത്യമാം ദേഹമമർതൃമാക്കീടുന്നാളിൽ ഭർത്തൃസൗധത്തിലെത്തി കർത്താവോടാനന്ദിക്കും;- യേശു എന്നടിസ്ഥാനം എന്നരീതി

Related Songs