Sthuthiyil vasikkunna en priya yeshuve

Malayalam Hymn

Sthuthiyil vasikkunna en priya yeshuve

Sthuthiyil vasikkunna en priya yeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിയിൽ വസിക്കുന്ന എൻ പ്രിയ യേശുവെ നിൻ സ്‌നേഹം അവർണ്ണ്യമല്ലോ - നിന്റെ നന്മകളോരോന്നായ്‌ ഓർത്തു നിരന്തരം നന്ദിയാൽ പാടിടും ഞാൻ 1 യാക്കോബിൻ ദൈവമേ നീ - എന്റെ ശാശ്വത പാറയായി ദാഹം തീർപ്പതിനായി പിൻഗമിപ്പതിനാൽ താതനെ നീയെൻ ശരണം;- സ്തുതി... 2 പിതാവിൻ സന്നിധിയിൽ - സദാ പക്ഷവാദം ചെയ്യുന്ന മമ മദ്ധ്യസ്ഥനെ മഹിതലം തന്നിൽ മാ മഹത്വം നിനക്കേ;- സ്തുതി... 3 ആത്മനങ്കുരം നീയേ - എന്റെ ആശ്വാസ്പ്രദനും നീയേ അവനിയിൽ എന്നിൽ നീ വാസം ചെയ്തിടുവാൻ ആലയമാക്കിയല്ലോ;- സ്തുതി... 4 മേഘത്തിൽ നീ വരുമ്പോൾ - ഞാനും മറുരുപം പ്രാപിക്കുവാൻ കൃപയിന്മേൽ കൃപ നൽകിയനുദിനം കാത്തെന്നെ നടത്തീടണേ;- സ്തുതി... 5 ജയഗീതം പാടും ഞാൻ - പുതു ശാലേമായ്‌ തീർന്നിടുമേ ശോഭയേറും അവൻ പൊൻ മുഖം മുത്തി ഞാൻ സീയോനിൽ വാണിടുമേ;- സ്തുതി...

Related Songs