En priya yeshuve ennaalum nee mathi

Malayalam Hymn

En priya yeshuve ennaalum nee mathi

En priya yeshuve ennaalum nee mathi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ പ്രീയ യേശുവേ എന്നാളും നീ മതി ജീവിത യാത്രയതിൽ നാഥനായ് നീ മതി ഓളങ്ങളേറുമ്പോൾ തോണിയുലയുമ്പോൾ കര കാണാതലയുമ്പോൾ തോണിയുലയുമ്പോൾ വിശ്വാസത്തോണിയിൽ അമരത്തു നീ മതി കാരുണ്യ വാരിധേ ചാരത്തും നീ മതി സ്നേഹത്തിൻ താങ്ങുകൾ നൊമ്പരമേകുമ്പോൾ മോഹത്തിൻ പാശങ്ങൾ ബന്ധനമാകുമ്പോൾ സാന്ത്വനം നീ മതി എൻ ജീവിദായകാ ആശ്രിത വത്സലാ ആശ്വാസം നീ മതി ആശകൾ തകരുമ്പോൾ ക്ലേശങ്ങൾ പെരുകുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഉഴലുമ്പോൾ പ്രത്യാശയേകിടും വചനം നീ നൽകുക ധൈര്യമതേകിടും ആത്മാവേ നൽകുക

Related Songs