Ennu njan kanum ninne manuvele

Malayalam Hymn

Ennu njan kanum ninne manuvele

Ennu njan kanum ninne manuvele lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നു ഞാൻ കാണും നിന്നെ മനുവേലേ എന്നു ഞാൻ കാണും നിന്നെ 1 ഉന്നതദേവന്റെ നന്ദനനെങ്കിലും മന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നു 2 എന്നെ പെരിയൊരു സമ്പന്നനാക്കുവാൻ തന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നു 3 രാജപുരോഹിതസ്ഥാനമുണ്ടാകയാൽ ജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നു 4 സർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻ പർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നു 5 ഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്റെ ഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നു 6 സാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെ കൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നു 7 വിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങു നിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ;- എന്നു എൻ പ്രിയ രക്ഷകനെ : എന്ന രീതി

Related Songs